വളരെ തിരക്കേറിയ സാമൂഹിക ജീവിതമാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇതിനിടയിൽ പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് മാനസികാരോഗ്യം. ശരീരം ശ്രദ്ധിക്കുമെങ്കിലും ബഹുഭൂരിപക്ഷം ആളുകളും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാറില്ല. എന്നാൽ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് വ്യത്യസ്ത തരം ഡ്രൈഫ്രൂട്സിനെ പരിചയപ്പെടാം..
അണ്ടിപ്പരിപ്പ്
വളരെയധികം സിങ്ക് അടങ്ങിയ ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്.
ഡേറ്റ്സ്
അയൺ, കൊബാൾട്ട്, പൊട്ടാഷ്യം, കോപ്പർ എന്നിവ അടങ്ങിയ ഈന്തപ്പഴം സെറോടോണിൻ ഏറെ അടങ്ങിയ ഭക്ഷണമാണ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബദാം
വൈറ്റമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ബദാം മനസിനെ ആഹ്ളാദകരമായ മാനസികാവസ്ഥയിലേക്ക് എത്തിക്കും. ഇതോടൊപ്പം ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഒരു പരിധി വരെ വലിയ പരിഹാരമാണ്.
പിസ്ത
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പിസ്ത മാനസിക ആരോഗ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
വാൾനട്സ്
ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൽനട്ട് കഴിക്കുന്നത് വിഷാദരോഗത്തെ അകറ്റി നിർത്താൻ വളരെ അധികം സഹായിക്കുന്നു.
പ്രൂൺസ്
ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രൂൺസ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വളരെ അധികം ഗുണം ചെയ്യും. ഉണക്കിയ പ്ലമ്മിനെയാണ് പ്രൂൺസ് എന്ന് അറിയപ്പെടുന്നത്.















