മുംബൈ: അംബർനാഥ് അയ്യപ്പഗിരി അയ്യപ്പക്ഷേത്രത്തിലെ തിരുവുത്സവം ഈ മാസം 23ന് ആരംഭിച്ചു. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഉത്സവ ചടങ്ങുകൾ ക്ഷേത്രംതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടക്കുന്നത്. 23-ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം കൊടിയേറ്റോടെ ആരംഭിച്ച ഉത്സവം 29ന് വൈകുന്നേരം ആറാട്ടോടുകൂടി സമാപിക്കും.
രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം തുടങ്ങിയ പൂജകളും, 23ന് രാവിലെ മുതൽ ഭാഗവതപാരായണവും വൈകുന്നേരം ദീപാരാധനയ്‌ക്കുശേഷം തൃക്കൊടിയേറ്റും നടന്നു. സാംസ്കാരികസമ്മേളനം പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂൾ കുട്ടികൾക്ക് സമ്മാനദാനം എന്നിവ നടന്നു.
24-ന് രാവിലെ 9-30 മുതൽ സമ്പൂർണ്ണ നാരായണീയ പാരായണം, വൈകുന്നേരം 6.30ന് ഭജന, 8 മുതൽ പടിപൂജ, 8.30 മുതൽ കലാദീപം നൃത്തവിദ്യാലയ അവതരിപ്പിക്കുന്ന ക്ലാസ്സികൽ ഡാൻസ് എന്നിവ നടന്നു. 25-ന് രാവിലെ 9.30 മുതൽ ലക്ഷാർച്ചന, ഉച്ചക്ക് 1 മുതൽ അന്നദാനം, 6.30 മുതൽ ഭജന. എന്നിവ നടക്കും. 26-ന് രാവിലെ 9.30 മുതൽ ഭാഗവത പാരായണം, 11.30 മുതൽ ഉത്സവബലി, രാത്രി 8 മുതൽ അമ്മ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.
27-ന് രാവിലെ 9.30 മുതൽ ലളിതാ സഹസ്രനാമാർച്ചന, വൈകുന്നേരം 8.,30 മുതൽ നടനകലാകേന്ദ്രം അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ്, 9.30 മുതൽ സർപബലി. 28 വൈകുന്നേരം 6.30 മുതൽ തായമ്പക 8.30 മുതൽ പള്ളിവേട്ട, പഞ്ചവാദ്യം. 29-ന് രാവിലെ 6ന് പള്ളിയുണർത്തൽ, 9 മുതൽ ഭാഗവതപാരായണം, വൈകുന്നേരം 6-ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 7.30ന് തിരിച്ചെഴുന്നെള്ളത്ത്, മാധവൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം, കൊടിയിറക്കൽ, ആറാട്ടുകലശം, കരിമരുന്നു പ്രയോഗം തുടർന്ന് ആറാട്ടുസദ്യ. എന്നിവ നടക്കും.















