അയോദ്ധ്യ: ബാബറി മസ്ജിദ് തിരികെ നൽകണമെന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കുമെന്ന് എസ്പി എംപി ഷഫീഖുർ റഹ്‌മാൻ ബർക്ക്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് പുതിയ പ്രസ്താവനയുമായി ഷഫീഖുർ റഹ്‌മാൻ രംഗത്തെത്തിയത്.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പോകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരിക്കലുമില്ലെന്ന് എസ്പി എംപി പറഞ്ഞു.
എന്റെ മസ്ജിദ് കാലങ്ങളായി അവിടെ ഉണ്ടായിരുന്നതാണ്. നമ്മളിൽ നിന്ന് തട്ടിയെടുത്ത ബാബറി മസ്ജിദ് നമുക്ക് തിരികെ നൽകണമെന്ന് ഞങ്ങൾ അളളാഹുവിനോട് പ്രാർത്ഥിക്കും. ക്ഷേത്ര നിർമാണം മനുഷ്യത്വത്തിന് എതിരാണെന്നും ഷഫീഖുർ റഹ്‌മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.