തിരുവനന്തപുരം: ജനങ്ങളെ പ്രതിസന്ധിയിലാക്കി സപ്ലൈക്കോ. സാധനങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. 13 ഇനം സബ്സിഡി സാധനങ്ങളുടെ വിലയാണ് സപ്ലൈക്കോ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്.
സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ സാധനങ്ങൾ സബ്സിഡി പരിധിയിൽ കൊണ്ടുവരുമെന്നാണ് വിവരം.
ഏറെ നാളായി സപ്ലൈക്കോ വിതരണക്കാരുടെ കുടിശ്ശിക തുക മുടങ്ങികിടക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിച്ചുള്ള സർക്കാരിന്റെ തീരുമാനം.















