ലക്നൗ : രാമജന്മഭൂമിയ്ക്കായി ജീവൻ ബലി നൽകിയ രാമഭക്തരുടെ സ്മരണയ്ക്കായി അയോദ്ധ്യയില്‍ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് . കോത്താരി സഹോദരന്മാര് മുതല്‍ രാമക്ഷേത്രത്തിനായി ജീവന് ബലിയര്‍പ്പിച്ച ഓരോ രാമഭക്തനും ആദരവ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കർസേവയിൽ പങ്കെടുക്കാനായി 1990 ലാണ് രാം കുമാർ കോത്താരിയും, ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. കൊൽക്കത്ത സ്വദേശികളായിരുന്നു ഇരുവരും. ഈ സമയം രാംകുമാറിന് 23 വയസും ശരതിന് 20 വയസും മാത്രമായിരുന്നു പ്രായം. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്.
‘ ലക്ഷക്കണക്കിന് രാമഭക്തര്‍ അയോദ്ധ്യയില്‍ ബലിദാനികളായി. ഇന്ന് ആ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കുന്ന അവസരമാണ് . ആ ദിവ്യാത്മാക്കള്‍ എവിടെയായിരുന്നാലും ഇന്ന് സന്തോഷിക്കുകയാകും. അവര്‍ ജീവന് നല്കി നടത്തിയ പോരാട്ടത്തിന് ഇന്ന് ഫലം കാണുകയാണ്. രാമക്ഷേത്രം ഉയരുകയാണ്. അവരുടെ ദൃഢനിശ്ചയമാണ് രാമക്ഷേത്രം എന്ന സ്വപ്നം നടത്താന്‍ കാരണമായതെന്നും ‘ യോഗി ആദിത്യനാഥ് പറഞ്ഞു. 2024 ജനുവരി 22നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുക .