കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കൊൽക്കത്തയിലെത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായാണ് ഇരുവരും കൊൽക്കത്തയിലെത്തിയത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും ഇരുവരും ചർച്ച നടത്തി. വീർ ബാൽ ദിവസിനോടനുബന്ധിച്ച് ഗുരുദ്വാര ബാരാ സിഖ് കേന്ദ്രം സന്ദർശിച്ച ഇരുവരും വൈകിട്ട് കാളിഘട്ട് ക്ഷേത്രവും സന്ദർശിക്കും.
42 ലോക്‌സഭ സീറ്റുകളിൽ 35ലും വിജയിക്കുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങളും മറ്റും ഇന്ന് നടന്ന യോഗത്തിൽ ചർച്ച ചെയ്‌തെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഗ്‌നിമിത്ര പോൾ വ്യക്തമാക്കി.