ആരാധകരെ ആവേശത്തിലാക്കിയ മോഹൻലാൽ ചിത്രം നേരിന്റെ പടയോട്ടം തുടരുകയാണ്. മോഹൻലാലിന്റെ തിരിച്ചുവരവ് എന്നാണ് നേര് കണ്ടതിന് ശേഷം ആരാധകർ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് മോഹൻലാലിന് അഭിനന്ദനം അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് അരവിന്ദ് സ്വാമി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ അരവിന്ദ് സ്വാമി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
താനെടുക്കുന്ന പുസ്തകത്തിന്റെ ടൈറ്റിൽ ആർക്കാണ് യോജിക്കുന്നത് എന്ന അവതാരികയുടെ ചോദ്യത്തിനാണ് അരവിന്ദ് സ്വാമി മറുപടി പറയുന്നത്. ‘ദ മജിഷ്യൻ’ എന്ന പുസ്‍തകമാണ് അവതാരിക ആദ്യമെടുത്തത്. ഇത് ആർക്കാണ് ചേരുന്നതെന്ന് ചോദിച്ചപ്പോൾ മോഹൻലാൽ എന്നായിരുന്നു അരവിന്ദ് സ്വാമി പറഞ്ഞത്.
മോഹൻലാലിനോട് എനിക്ക് വലിയ ആരാധനയാണ്. ഒരു നടൻ എന്ന നിലയിൽ പല രംഗങ്ങളിലും അദ്ദേഹത്തിന്റെ അഭിനയം ഒരു മജീഷ്യനെ പോലെയാണ് തോന്നുന്നത്. ഇത് കേട്ടപ്പോൾ ആദ്യം മനസിൽ വന്നതും മോഹൻലാൽ സാറിനെയാണെന്നും അരവിന്ദ് സ്വാമി പറഞ്ഞു.















