കൃഷ്ണനെ വേണോ , ഭർത്താവിനെ വേണോയെന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരമുണ്ടായിരുന്നില്ല സ്വെറ്റ്ലാന ഒച്ചിലോവ എന്ന റഷ്യൻ വനിതയ്ക്ക് . നരക തുല്യമായ ദാമ്പത്യജീവിതം ഉപേക്ഷിച്ച് കൃഷ്ണഭക്തിയിൽ അലിഞ്ഞ് ചേർന്ന ജീവിതമാണ് ഇന്ന് സ്വെറ്റ്ലാനയ്ക്ക് .
തീവ്ര ഇസ്ലാമിസ്റ്റായ വ്യക്തിയായിരുന്നു സ്വെറ്റ്ലാനയുടെ ആദ്യ ഭർത്താവ് . കൃഷ്ണ ഭഗവാനെ പറ്റിയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വായിച്ച ശേഷം ഭർത്താവ് സ്വെറ്റ്ലാനയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തി മർദ്ദിക്കാറുണ്ടായിരുന്നു.‘ ‘ എന്റെ ഈ വിവാഹം ഒരു അബദ്ധമായിരുന്നു. ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ വേദന എനിക്ക് മനസ്സിലാകും. ആ സമയത്ത് ഞാൻ നരകത്തിൽ ജീവിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്‘ – സ്വെറ്റ്ലാന പറയുന്നു.
വൈകാതെ വിഷാദരോഗത്തിനടിമയായ സ്വെറ്റ്ലാനയിൽ ആത്മഹത്യ പ്രവണതയും ഉണ്ടായി . സഹികെട്ടതോടെ 2016ൽ ഭർത്താവുമായി പിരിഞ്ഞു. ഇന്ത്യയിൽ വന്നു കൃഷ്ണ ഭക്തിയുടെ പാതയിലേക്ക് മാറാൻ സ്വെറ്റ്ലാന തീരുമാനിച്ചു . ഇന്ന് വൃന്ദാവനിലെ ആഘോഷങ്ങളുടെ ഭാഗമാണ് സ്വെറ്റ്ലാന . കഴുത്തിൽ രുദ്രാക്ഷവും , നെറ്റിയിൽ കളഭക്കുറിയുമണിഞ്ഞ് സനാതന വിശ്വാസപ്രകാരമുള്ള ജീവിതത്തിൽ ഏറെ സംതൃപ്തയാണിന്ന് താനെന്നും സ്വെറ്റ്ലാന പറയുന്നു.
ഗ്രാഫിക് ഡിസൈനറായിരുന്ന സ്വെറ്റ്ലാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഇന്ന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. കൃഷ്ണ ഭക്തി തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവർ ആളുകളോട് ഇതുവഴി സംവദിക്കാറുണ്ട്.