തിരുവനന്തപുരം: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. 36 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
സുനിത- സജി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കിടന്നതോടെ സംശയം തോന്നിയ പോലീസ് കഴക്കൂട്ടം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി കുഞ്ഞിനെ പുറത്തെടുത്തു.
പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.