ഇത്തവണത്തെ ക്രിസ്മസ് ലണ്ടനിൽ ആഘോഷിച്ച് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. ലണ്ടനിൽ നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണ കുമാറും മക്കളും എത്തിയപ്പോൾ ലണ്ടൻ യാത്രയുടെ വ്ളോഗ് പങ്കുവച്ച് കൃഷ്ണകുമാരിന്റെ ഭാര്യ സിന്ധുവുമെത്തി.

യാത്രയിൽ കൃഷ്ണകുമാറും ഭാര്യ സിന്ധു മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരുമുണ്ട്.

ലണ്ടനിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം അഹാന പങ്കുവച്ച കുറിപ്പും ഇതിനോടകം ശ്രദ്ധ നേടുകയാണ്. എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ.

ചെറുപ്പത്തിൽ ഞങ്ങൾ സ്വപ്‌നം കണ്ടതുപോലൊരു ക്രിസ്മസ് ആഘോഷം സാധ്യമാക്കി തന്നതിന് ഈ ലോകത്തോട് ഞാൻ നന്ദി അറിയിക്കുന്നു. എന്നായിരുന്നു അഹാനയുടെ കുറിപ്പ്.

എന്നാൽ താരകുടുംബം പങ്കുവച്ച ലണ്ടൻ വിശേഷങ്ങളിൽ കൂടുതൽ ശ്രദ്ധേയമായത് സിന്ധു തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റുചെയ്ത ലണ്ടൻ വ്‌ളോഗാണ്. യാത്രയുടെ എല്ലാ വിശേഷങ്ങളും വീഡിയോയിൽ സിന്ധു പങ്കുവച്ചു.

ലണ്ടനിൽ എത്തിയ ശേഷം താരകുടുംബം താമസിക്കുന്നത് ഒരു അപ്പാർട്ട്‌മെന്റിലാണ്. കൂടുതൽ ദിവസം താമസിക്കാൻ എത്തുന്നവർക്ക് നല്ലത് അപ്പാർട്ട്‌മെന്റാണ്.

കൂടാതെ താമസ സ്ഥലത്തെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകളടക്കം സിന്ധു വീഡിയോയിലൂടെ പങ്കുവച്ചു.

ഭക്ഷണസാധനങ്ങളടക്കം കൈവശം കരുതിയാണ് കുടുംബം ലണ്ടനിലേയ്‌ക്ക് യാത്രപോയത്. താമസ സ്ഥലത്തെ പാചക വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്.

ലണ്ടൻ യാത്രയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.















