ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പോലീസ് സുരക്ഷയിലെ വീഴ്ചകൾ വിശദമാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
ഗവർണർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസ് മുമ്പും റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഗവർണറുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഗവർണറുടെ സുരക്ഷ സംബന്ധിച്ച് നേരത്തെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഗവർണർക്ക് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.