മലപ്പുറം: പ്രാങ്കിന്റെ പേരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രാങ്കിന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പറയുന്നത്. കുട്ടികൾ നിലവിളിച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ എത്തിയാണ് പ്രതികൾ കുട്ടികളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലംപ്രയോഗിച്ച് കുട്ടികളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതും കുട്ടികൾ ബഹളം വെക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.















