ബോക്സിംഗ് ഡേ ടെസ്റ്റിൽ രാഹുലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോർ. 245 റൺസിന് പുറത്തായ ഇന്ത്യ ബൗളിംഗിൽ ആക്രമണത്തിന് തുടക്കമിട്ടിട്ടുണ്ട്. അഞ്ചു റൺസെടുത്ത എയ്ഡൻ മാർക്രമിനെ സിറാജ് പുറത്താക്കി. റബാദ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഇന്ത്യൻ നിരയെ പിടിച്ചു നിർത്തിയത് മദ്ധ്യനിരയിലിറങ്ങിയ രാഹുലാണ്. ഋഷഭ് പന്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് കെ.എൽ രാഹുൽ.
ജെറാൾഡ് കോട്സീയെ സിക്സറിന് പറത്തിയാണ് താരം സെഞ്ചൂറിയനിലെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്. 126/6 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിടുമ്പോഴാണ് രാഹുൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് കെട്ടിപ്പടുത്ത പാർടണർഷിപ്പുകളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 14 ബൗണ്ടറിയും നാലു സിക്സും പറത്തി 101 റൺസെടുത്താണ് താരം പത്താമനായി പുറത്തായത്.
അഞ്ച് റണ്‍സെടുത്ത സിറാജ് ആണ് ഇന്ന് പുറത്തായ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.കഗിസോ റബാദയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തകർത്തത്. 20 ഓവറല്‍ 44 റണ്‍സ് വഴങ്ങി റബാദ അഞ്ച് വീഴ്‌ത്തി. ബര്‍ഗര്‍ മൂന്നും മാര്‍ക്കോ ജാന്‍സനും കോട്സീയും ഒരു വിക്കറ്റും സ്വന്തമാക്കി.
.@klrahul has come out with a positive mindset!
What are your predictions for the total? 🤔
Tune-in to Day 2 of the #SAvIND 1st Test
LIVE NOW | Star Sports Network#Cricket pic.twitter.com/yDdVCX4TBD— Star Sports (@StarSportsIndia) December 27, 2023
“>