​ഗ്രൗണ്ടിൽ ഉറക്കം തൂങ്ങിയാലോ വായ്നോക്കിയാലോ പിഴ 40,000; നിയന്ത്രണങ്ങൾ 16-കാരെപ്പോലെ; പ്രൊഫസർ ഹഫീസിനെതിരെ പാക് താരങ്ങൾ

Published by
Janam Web Desk

പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടറുടെ അനാവശ്യ നിയന്ത്രണങ്ങളിൽ താരങ്ങൾക്ക് അതൃപ്തി. പാകിസ്താൻ മാദ്ധ്യമമായ സമാ ടീവിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പരിശീലകനും ഡയറക്ടറുമായ മുൻതാരം ഹഫീസിനെതിരെയാണ് താരങ്ങൾ രം​ഗത്തെത്തിയത്. ​ഗുരുതരമായ പിഴയടക്കമുള്ള ശിക്ഷകളാണ് താരങ്ങൾക്ക് നൽകുന്നതെന്നാണ് സൂചന.

ഓസ്ട്രേലിയൻ പര്യടനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഏതെങ്കിലും ഒരു താരം ​ഗ്രൗണ്ടിൽ ഉറങ്ങുന്നതോ അലക്ഷ്യമായോ നിൽക്കുന്നത് കണ്ടാൽ അവർ പിഴയൊടുക്കേണ്ടിവരുമെന്ന് ടീം മീറ്റിം​ഗിൽ മുഹമ്മദ് ഹഫീസ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട് .

പൂർണമായും ഉറങ്ങിയിട്ട് എത്തണം. ഒരാളും ​ഗ്രൗണ്ടിൽ ഉറങ്ങുകയോ ഉറക്കം തൂങ്ങുകയോ ചെയ്യരുത്. അലക്ഷ്യമായി നിൽക്കുകയും ചെയ്യരുത്. നിബന്ധന ലംഘിച്ചാൽ 40,000 രൂപ പിഴയൊടുക്കേണ്ടിവരും- ഹഫീസ് മുന്നറിയിപ്പ് നൽകി.
സീനിയർ ടീമിനെ ഇപ്പോൾ അണ്ടർ 16 ടീമിനെ പോലെയാണ് ഹഫീസ് പരി​ഗണിക്കുന്നതെന്നാണ് താരങ്ങളുടെ ഇടയിലുള്ള സംസാരം.

Share
Leave a Comment