പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ ; പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്ലേ ഓഫിലേക്ക് അടുത്ത് ചെന്നൈ ; പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 28 റൺസ് വിജയം. ഇതോടെ ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തു. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ പഞ്ചാബിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

ടോസ് ലഭിച്ചിട്ടും ഫീൽഡിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന്റെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചെന്നൈയുടെ ഇന്നിംഗ്‌സ്. വമ്പൻ സ്‌കോറിലേക്ക് നീങ്ങാതെ ചെന്നൈയുടെ ബാറ്റർമാരെ പിടിച്ചുകെട്ടാൻ പഞ്ചാബിനായി.

ഓപ്പണർ അജിൻക്യാ രഹാനയെ തുടക്കത്തിൽ തന്നെ ചെന്നൈയ്‌ക്ക് നഷ്ടമായി. 7 പന്തിൽ 9 റൺസാണ് അജിൻക്യാ രഹാനെ നേടിയത്. എന്നാൽ പിന്നാലെ ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക് വാദും (21 പന്തിൽ 32 റൺസ്) ഡരൈൽ മിച്ചലും (19 പന്തിൽ 30) ചെന്നൈയ്‌ക്ക് ആത്മവിശ്വാസം നൽകി.

എന്നാൽ ഈ മുൻതൂക്കം മുതലെടുക്കാൻ ചെന്നൈയുടെ മധ്യനിരയ്‌ക്കും വാലറ്റത്തിനും കഴിഞ്ഞില്ല. നാലാമനായി ക്രീസിൽ എത്തിയ ശിവം ദുബെ റൺസൊന്നുമെടുക്കാതെ മടങ്ങി. 26 പന്തിൽ 43 റൺസ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് തിളങ്ങിയത്. മൊയീൻ അലി 20 പന്തിൽ 17 റൺസും ഷാർദ്ദൂൽ ഥാക്കൂർ 11 പന്തിൽ 17 റൺസുമെടുത്ത് മടങ്ങി. അവസാനമിറങ്ങിയ ധോണിക്കും റൺസൊന്നും കണ്ടെത്താനായില്ല.

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈയുടെ സ്‌കോർ 167 റൺസിലൊതുങ്ങി. പഞ്ചാബിന് വേണ്ടി രാഹുൽ ഛഹാറും ഹർഷാൽ പട്ടേലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. അർഷ് ദീപ് സിംഗ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

ചെന്നൈയുടെ വമ്പൻ സ്‌കോർ മോഹത്തിന് തടയിട്ട ആശ്വാസത്തിലിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ചുവടു പിഴയ്‌ക്കുന്നതാണ് കണ്ടത്. 23 പന്തിൽ നിന്ന് 30 റൺസെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗും 20 പന്തിൽ 27 റൺസെടുത്ത ശശാങ്ക് സിംഗും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഹർപ്രീത് ബ്രാർ 13 പന്തിൽ പുറത്താകാതെ 17 റൺസും രാഹുൽ ഛഹാർ 10 പന്തിൽ 16 റൺസും ഹർഷാൽ പട്ടേൽ 13 പന്തിൽ 12 റൺസുമെടുത്തു. ഒടുവിൽ 20 ഓവർ തികയുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന്റെ മറുപടി 139 റൺസിലൊതുങ്ങി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം

Tags: CHENNAI SUPER KINGSPunjab Kings
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies