ആരാധകരെ തിയേറ്ററിലേക്ക് തള്ളിക്കയറ്റി നേര്. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമായി എത്തിയ ചിത്രം ആഗോളതലത്തിൽ തന്നെ വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. ക്രിസ്തുമസ് ദിനത്തിൽ 4.05 കോടിയാണ് നേരം കേരളത്തിൽ മാത്രം നേടിയത്.
ഡിസംബർ 21-ന് തിയേറ്ററിലെത്തിയ ചിത്രം ഏഴ് ദിവസം കൊണ്ട് 22.37 കോടി നേടി. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് 2.90 കോടിയാണ് നേര് സ്വന്തമാക്കിയത്. രാജ്യത്തിന് പുറത്തും നേരിന് ആരാധകർ വർദ്ധിക്കുകയാണ്. ആഗോളതലത്തില്‍ ആകെ 20.9 കോടി നേര് നേടി. യുഎഇയിൽ മാത്രം ഏഴ് കോടിയാണ് നേര് സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ഇതുവരെ 11.91 കോടി ചിത്രം നേടിയിട്ടുണ്ട്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി മോഹൻലാൽ എത്തുന്ന നേര്. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായമണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുറ്റതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.