ക്രിക്കറ്റ് ഗ്യാലറികളിൽ എത്തുന്ന ആരാധകരിൽ ഏറിയ പങ്കും തങ്ങളുടെ മുഖം ഒരിക്കലെങ്കിലും ബിഗ് സ്ക്രീനിൽ കാണിക്കുമോ എന്ന് ആഗ്രഹിക്കുന്നവരാകും. എന്നാലിപ്പോൾ തങ്ങളെ എന്തിന് ബിഗ് സ്ക്രീനിൽ കാണിച്ചു എന്ന് ചോദിക്കുകയാണ് ഒരു കപ്പിൾസ്. പാകിസ്താനും ഓസ്ട്രേലിയയും ഏറ്റമുട്ടുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് നടക്കുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടായിരുന്നു വേദി.
രണ്ടാം ദിനത്തിലെ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആ വൈറൽ സംഭവം. ഗ്യാലറിയിൽ ഇരുന്ന കപ്പിൾസിനെ ക്യാമറാമാൻ ഫോക്കസ് ചെയ്തു. യുവാവ് മടിയിൽ ടൗവ്വൽ വിരിച്ച് ഇരിക്കുകയും യുവതി അയാളുടെ മടിയിൽ കിടന്നുറങ്ങുകയുമായിരുന്നു.
തങ്ങളുടെ ദൃശ്യം ബിഗ് സ്ക്രീനിലെത്തിയതോടെ ഇരുവരും പെട്ടെന്ന് ചാടിയെഴുന്നേൽക്കുകയായിരുന്നു. യുവതി ചുറ്റും അന്താളിച്ച് നോക്കുന്നതും കാണാം. സ്റ്റേഡിയത്തിൽ ഇതിന് പിന്നാലെ ആരവും ഉയർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Wait a minute what did we all just see? Yet you are complaining about missed catches? 🤷🏻♀️🤡#PAKvsAUS pic.twitter.com/8yA6pCagXv
— Kinza Tariq (@Kinnzayyy) December 28, 2023
“>















