ബോക്സോഫീസിൽ 500 കോടി കടന്നു; വൺമാൻ ആർമിയായി ‘സലാർ’

Published by
Janam Web Desk

ബോക്സോഫീസിൽ തരം​ഗമായി സലാർ കുതിപ്പ് തുടരുന്നു. ആ​ഗോളതലത്തിൽ റിലീസ് ആയ ചിത്രം ഇതിനോടകം 500 കോടിക്ക് മുകളിൽ നേടിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ക്രിസ്മസ് ചിത്രങ്ങളിൽ സലാർ റെക്കോർഡ് ബ്രേക്കിം​ഗ് മുന്നിലാണ്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം പ്രഭാസ് – പൃഥ്വിരാജ് കോംബോ റിലീസ് മുൻപേ ശ്രദ്ധ നേടിയിരുന്നു. മാസ്സ് ആക്ഷനും ഇമോഷണൽ ഡ്രാമയും കൊണ്ടും ആരാധകർക്കിടയിൽ ആവേശമാകുകയാണ് സലാർ. ദേവയായി പ്രഭാസും, വരദ രാജ മന്നാർ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറന്നത്. മികവുറ്റ ആക്ഷൻ രംഗങ്ങൾ കൊണ്ട് വേറെ ഒരു വിസ്മയ ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്.

5 ഭാഷകളിലായി(തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ )എത്തിയ ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. നിർമ്മാണം -വിജയ് കിരഗാണ്ടുർ , കെ. വി. രാമ റാവു, ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Share
Leave a Comment