ലിജോജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുക്കെട്ടിലെത്തുന്ന ഈ ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പുറത്തുവരുന്ന ഓരോ അപ്ഡേറ്റും പോസ്റ്ററുകളും ആ പ്രതീക്ഷകൾക്ക് ശക്തിപകരുന്നതുമാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഉൾപ്പെട്ട ഏക നടി ആരാണെന്നുള്ള ചർച്ചകളും അന്വേഷണവും ഇതിനിടെ സോഷ്യൽ മീഡിയയിൽ സജീവമായി.
അതിനുത്തരവും അവർ തന്നെ കണ്ടെത്തി. ദീപാലി വസിഷ്‍ഠയാണ് ഈ നടിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇവർ പ്രശസ്തയായ ഒരു ബെല്ലി ഡാൻസറാണെന്നും ആരാധകർ പറയുന്നു. ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിലെ വിജയിയുമാണ് ദീപാലി. . ബെല്ലി ഡാൻസറും ഇന്റീയർ ഡിസൈനറുമായ താരം നേരത്തെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.
കന്നട നടൻ ഡാനിഷ് സെയ്‍ത്, നടൻ ഹരി പ്രശാന്ത് എന്നിവരും പുതിയ പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ സന്തോഷം ഡാനിഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. ജനുവരി 25നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്.
View this post on Instagram
“>
View this post on Instagram