എറണാകുളം: മാറമ്പിള്ളിയിലെ കെഎസ്ഇബി യാർഡിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റുവിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരോടെയായിരുന്നു സംഭവം. യാർഡിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളുമായി ഇയാൾ കടന്നുകളയുകയായിരുന്നു.
ഹാർഡ് വെയർ, എംഎസ് പ്ലേറ്റുകൾ, ബോൾട്ട്, നട്ട് എന്നിവയാണ് പ്രതി മോഷ്ടിച്ചത്. യാർഡിന്റെ ചുമതലയുള്ള ലൈൻമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















