വിജയകാന്ത് വിയോഗത്തിൽ സിനിമാ മേഖലയിൽ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേർപാടിൽ നടൻ മോഹൻലാലും ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ്. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്ന് മോഹൻലാൽ കുറിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനുശോചനം അർപ്പിച്ചത്.
‘മഹാനടൻ.. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം പങ്കുചേരുന്നു.’- മോഹൻലാൽ കുറിച്ചു.
കൊറോണ വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിജയകാന്ത് ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയകാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഒരു കാലത്ത് തമിഴകത്തെ ആവേശം കൊള്ളിച്ച താരമാണ് വിജയകാന്ത്. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്.















