ന്യൂഡൽഹി: രാജ്യത്ത് 157 പേർക്ക് കൊറോണയുടെ ഉപവകഭേദം ജെഎൻ-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ ജെഎൻ-1 രോഗികളുള്ളത്. 78 പേർക്കാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജെഎൻ-1 രോഗികളുടെ എണ്ണത്തിൽ ഗുജറാത്താണ് രണ്ടാമത്. 34 രോഗികളിലാണ് ഗുജറാത്തിൽ ചികിത്സയിലുള്ളത്. ഗോവ (18), കർണാടക (എട്ട്), മഹാരാഷ്‌ട്ര (ഏഴ്), രാജസ്ഥാൻ (അഞ്ച്), തമിഴ്‌നാട് (നാല്), തെലങ്കാന (രണ്ട്), ഡൽഹി (ഒന്ന്) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്ക്.
ഡിസംബറിൽ 141 ജെഎൻ-1 കേസുകളും നവംബറിൽ 16 ജെഎൻ-1 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.















