തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു. രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്, ധാരണ അനുസരിച്ച് ഇരുവരും മന്ത്രിമാരായത്. ഇരുവരുടെയും വകുപ്പുകൾ പുതിയ മന്ത്രിമാർക്ക് നൽകും.
ഗണേഷ്കുമാറിന് സിനിമാ വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. എന്നാൽ ഗതാഗതം മാത്രമാണ് ലഭിക്കുകയെന്നാണ് സൂചന. തുറമുഖ- പുരാവസ്തു വകുപ്പ് കടന്നപ്പള്ളിക്ക് ലഭിച്ചേക്കും