തിയേറ്ററിൽ കൊടുങ്കാറ്റായി നേര്. ബോക്സോഫീസിൽ 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ ചിത്രം നേര്. ചിത്രത്തിന്റെ വിജയവാർത്ത മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും തന്റെയൊപ്പം നിന്ന എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഡിസംബർ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ട് 50 കോടി സ്വന്തമാക്കി എന്നതാണ് നേരിന്റെ സവിശേഷത. റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തുൾപ്പെടെ ചിത്രത്തിന്
അധികം സ്‍ക്രീനുകള്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ജീത്തു-ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഇരും കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. അഭിഭാഷകാനെയെത്തിയ മോഹൻലാലിന്റെ അതിഗംഭീരമായ പ്രകടനമാണ് ചിത്രത്തിലുള്ളത്. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.