തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ച. നെയ്യാറ്റിൻകരയിലെ പ്ലാമൂട്ടുക്കട എറിച്ചല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് സംഭവം നടക്കുന്നത്.
ഒന്നേകാൽ പവനോളം ആഭരണങ്ങളും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന 5000-ത്തിലധികം രൂപയും മോഷണം പോയതായി ക്ഷേത്ര അധികാരികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.















