മധുരം കഴിക്കുന്നത് കൂടുതലാണെന്ന സംശയമുണ്ടോ? ഈ ലക്ഷണങ്ങൾ ഉത്തരം നൽകും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരം കഴിക്കുന്നത് കൂടുതലാണെന്ന സംശയമുണ്ടോ? ഈ ലക്ഷണങ്ങൾ ഉത്തരം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 03:02 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണ പ്രിയർ പലതരത്തിലുണ്ട്. മധുരപ്രേമികളാണ് ഇതിൽ അധികവും. ചോക്ലേറ്റുകൾ മുതൽ ചായയും കാപ്പിയും വരെ നല്ല മധുരമിട്ട് കഴിക്കുന്നതാണ് ഇവരുടെ ശീലം. പഞ്ചസാരയുടെ അമിതോപയോഗം പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാവുമെന്ന് എല്ലാവർക്കുമറിയാം. പ്രമേഹം, അർബുദം എന്നിങ്ങനെയുള്ള രോഗങ്ങൾ പഞ്ചസാരയുടെ അമിതോപയോഗം മൂലം ഉണ്ടാകാം. നിങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം അമിതമാണോയെന്ന് കണ്ടെത്താൻ ചില വഴികളുണ്ട്. ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങളാണത്. അവ ഏതെല്ലാമെന്ന് നോക്കാം..

1. ഇടക്കിടെയുണ്ടാകുന്ന അമിതദാഹം

ഇടക്കിടെ അനുഭവപ്പെടുന്ന അമിതദാഹം പഞ്ചസാരയുടെ അമിതോപയോഗം കാരണമാവാം. എന്നാൽ ഇത്തരത്തിൽ ദാഹം അനുഭവപ്പെടുമ്പോൾ മധുര പാനീയങ്ങൾക്ക് പകരമായി നാരങ്ങ വെള്ളം, കുക്കുമ്പർ പോലെയുള്ളവ ഉപയോഗിക്കുക. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

2. മധുരത്തോടുള്ള ആസക്തി

എപ്പോഴും മധുരം കഴിക്കാൻ തോന്നുന്നത് പഞ്ചസാരയുടെ ഉപയോഗം കൂടുമ്പോഴാണ്. ഇത്തരത്തിൽ മധുര പലഹാരങ്ങൾ കഴിക്കാൻ തോന്നുമ്പോൾ ധാന്യങ്ങളും മറ്റ് ആരോഗ്യകരവുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് ശരീരത്തിന് നല്ലതാണ്.

3. ശരീരഭാരം വർദ്ധിക്കുക

അമിതമായ മധുരം ശരീരത്തിലേക്ക് എത്തുന്നത് ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുന്നതിന് കാരണമാവും. അതുകൊണ്ട് തന്നെ ശരീരഭാരം വർദ്ധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പഞ്ചസാരയുടെ അളവ് കുറയ്‌ക്കുക. കൂടാതെ പ്രോട്ടീൻ, ഫൈബർ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.

4. ശരീരത്തിന് ഊർജ്ജക്കുറവ്

പഞ്ചസാരയുടെ അമിതോപയോഗം ശരീരത്തിലെ എനർജി കുറയാൻ കാരണമാവും. ക്ഷീണം, ഉന്മേഷകുറവ് എന്നിവക്ക് ഇത് കാരണമാവും.

5. ചർമ്മ പ്രശ്‌നങ്ങൾ

പഞ്ചസാരയുടെ ഉപയോഗം അമിതമായാൽ ചർമ്മവും അതിനോട് പ്രതികരിക്കാൻ തുടങ്ങും. ചർമ്മത്തിലെ കൊളാജിൻ, എലാസ്റ്റീൻ ഉൽപാദനത്തെ അത് ബാധിക്കുകയും ചെയ്യും. അത് മുഖക്കുരു, ചുളിവ് മറ്റു ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാവും.

6. പതിവായി അസുഖങ്ങൾ വരുന്നത്

പഞ്ചസാര കൂടുതലാവുമ്പോൾ ശരീരത്തിൽ പ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കാനും അതുവഴി അസുഖങ്ങൾ ബാധിക്കാനും സാധ്യതയുണ്ട്. പ്രമേഹം മുതൽ അർബുദം വരെയുള്ള രോഗങ്ങൾക്കും മറ്റു ശാരീരിക രോഗങ്ങൾക്കും ഇത് കാരണമാവാം. അതിനാൽ തന്നെ വിറ്റാമിൻ, പ്രോട്ടീൻ, ഫൈബർ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്.

7. ദന്ത പ്രശ്‌നങ്ങൾ

അമിതമായ പഞ്ചസാരയുടെ ഉപയോഗം ദന്തക്ഷയം, മോണരോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകും. മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും കുറയ്‌ക്കുകയാണ് അതിനുള്ള പരിഹാരം. കൂടാതെ ദിവസവും രണ്ട് നേരവും പല്ല് തേക്കാനും ശ്രദ്ധിക്കണം.

8. മൂഡ് സ്വിംഗ്‌സ്

അമിതമായ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാവും. ഇത് മാനസികാവസ്ഥയെ ബാധിക്കാനുള്ള സാധ്യത വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി മൂഡ് സ്വിംഗ്‌സ് കുറയ്‌ക്കാൻ സാധിക്കും. പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ മാനസികാരോഗ്യ സംരക്ഷണത്തിന് നല്ലതാണ്.

Tags: HealthsugarSUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies