മോഹൻലാൽ ഫാൻസിന് ആവേശമായി നേരിന്റെ പടയോട്ടം തുടരുന്നു. വിജയത്തിളക്കത്തിൽ മുന്നേറുകയാണ് മോഹൻലാൽ ചിത്രം. വർഷങ്ങൾക്ക് ശേഷമുള്ള മോഹൻലാലിന്റെ തിരിച്ചുവരവിനെ ആരാധകർ ആഘോഷിക്കുകയാണ്. ഇന്നിതാ നേരിന്റെ വിജയത്തിളക്കത്തിൽ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നേര് റണ്ണിഗ് സക്സസ്ഫുളി എന്നാണ് നേരിന്റെ പോസ്റ്റർ ചിത്രം പങ്കുവച്ചുക്കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ബോക്സോഫീസിൽ ഇതിനോടകം 50 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് നേര്. ചിത്രം വിജയിപ്പിച്ച പ്രേക്ഷകർക്കും നേരിന്റെ അണിയറ പ്രവർത്തകർക്കും നന്ദി അറിയിച്ച് കൊണ്ട് മോഹൻലാൽ തന്നെയാണ് വിജയവാർത്ത കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഡിസംബർ 21-ന് തിയേറ്ററിലെത്തിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി സ്വന്തമാക്കിയത്.
റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തുൾപ്പെടെ ചിത്രത്തിന് അധിക സ്‍ക്രീനുകള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.