ചരക്കുകപ്പലുകളുടെ സുരക്ഷ; ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് നാവികസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരക്കുകപ്പലുകളുടെ സുരക്ഷ; ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 06:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചരക്കുകപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുവാനും സമുദ്രാതിർത്തിയിലെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് നാവികസേന. വിദേശ വാണിജ്യ ചരക്കുകപ്പലുകളുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാവികസേനയുടെ ഈ നീക്കം. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിലും ഏദൻ ഉൾക്കടലിലുമായി അഞ്ച് യുദ്ധക്കപ്പലുകളും ഒരു യുദ്ധവിമാനവും സേന വിന്യസിച്ചിട്ടുണ്ട്.

പ്രിഡേറ്റർ ഡ്രോണുകളും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ളവ സമുദ്ര നിരീക്ഷണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ അറബിക്കടലിൽ മാൾട്ടീസ് ചരക്കുകപ്പലിനെതിരെയും ലൈബീരിയൻ കപ്പലിനെതിരെയും ആക്രമണം നടന്നിരുന്നു. ഇതോടെയാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനമായത്.

സമുദ്രത്തിൽ പുതിയതായി വിന്യസിച്ച P-8I, ലോംഗ് റേഞ്ച് മാരിടൈം പട്രോളിംഗ് എയർക്രാഫ്റ്റ്, റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് (ആർപിഎകൾ) എന്നിവ സമ്പൂർണ്ണ സമുദ്ര മേഖലയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അവബോധമുണ്ടാക്കാൻ സഹായിക്കും. ഇന്ത്യൻ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന കോസ്റ്റ്ഗാർഡുമായി കൂടിചേർന്നാണ് പ്രവർത്തിക്കുന്നത്.

ഡിസംബർ 26-ന് ഇന്ത്യൻ നാവികസേന ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിങ്ങനെയുള്ള യുദ്ധക്കപ്പലുകൾ അറബിക്കടലിൽ വിന്യസിച്ചിരുന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് എംവി ചെം പ്ലൂട്ടോ എന്ന ചരക്കുകപ്പിലിന് നേരെ ഡ്രോൺ ആക്രമണം നടന്നതോടെയാണ് നാവികസേന കൂടുതൽ യുദ്ധക്കപ്പലുകൾ സമുദ്രത്തിൽ വിന്യസിച്ചത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശ വാണിജ്യ ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന വിദേശ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Tags: Merchant Vesselsmaritime security
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies