ആരാധകർക്ക് പുതുവർഷ സമ്മാനവുമായി മലൈക്കോട്ടൈ വാലിബൻ ടീം. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറക്കി. 30 സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ മോഹൻലാലിന്റെ മാസ് ഡയലോഗുകും ലുക്കുമാണുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ. ചിത്രം ഒട്ടും തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലായെന്ന് ഉറപ്പു നൽകുന്ന രീതിയിലാണ് ചിത്രത്തിന്റെ പുറത്ത് വരുന്ന അപ്‌ഡേറ്റുകളെല്ലാം. ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മോഹൻലാൽ തന്നെ ആലാപിച്ച ഗാനം കുറച്ച് ദിവസം മുൻപ് പുറത്ത് വന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്.
മികച്ച തീയേറ്റർ എക്‌സ്പീരിയൻസായിരിക്കും ചിത്രം നൽകുക. ചിത്രത്തിൽ ബോളിവുഡ് താരം സൊണാലി കുൽക്കർണി, ഹരീശ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.