ഡെറാഡൂൺ: പുതുവർഷത്തോടനുബന്ധിച്ച് ഗംഗാനദിയിൽ പുണ്യസ്നാനം ചെയ്ത് പതിനായിരങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ഉത്തരാഖണ്ഡിലെ വിവിധ ക്ഷേത്രങ്ങളിലെത്തുന്നത്. ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകളിലും ചടങ്ങുകളിലും ഭക്തർ പങ്കെടുത്തു.

ആയിരക്കണക്കിന് ഭക്തർ ഗംഗയിൽ പുണ്യസ്നാനം നടത്തി. തുടർന്ന് ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. ലോകമെമ്പാടും സാഹോദര്യവും സന്തോഷവും സമാധാനവും ഉണ്ടാകട്ടെയെന്ന് ഞങ്ങൾ ഗംഗയോട് പ്രാർത്ഥിക്കുന്നുവെന്ന് ഭക്തർ പറഞ്ഞു.

പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ പ്രയാഗ് ഘട്ടിലും പുണ്യസ്നാനം നടത്താൻ ആയിരങ്ങളെത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഭക്തർ പ്രയാഗ് ഘട്ടിലെത്തി പുണ്യസ്നാനം ചെയ്തു. പുതുവർഷത്തിൽ അസമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടന്നു. രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് കാമാഖ്യ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
















