ഭൂമികുലുക്കത്തിന് പിന്നാലെ ജപ്പാനിൽ സുനാമിയടിച്ചു. സെൻട്രൽ ജപ്പാനിലെ തീരദേശ പ്രദേശത്തെ വിവിധ മേഖലകളിലാണ് സുനാമി തിരകൾ അടിച്ചുകയറിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭീമൻ തിരിയടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂമിക്കുലക്കമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പുണ്ടായത്.
ജപ്പാനിലെ നിഗാറ്റ, ഇഷികാവ പ്രദേശത്താണ് സുനാമി തിരകൾ അടിച്ചത്.ജാഗ്രത നിർദ്ദേശം നൽകിയതിന് പിന്നാലെ 21 തവണ ഭൂമികുലുക്കമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. 4.0 തീവ്രത രേഖപ്പെടുത്തിയെന്നാണ് സൂചന.ജപ്പാൻ കാലാവസ്ഥ പഠന കേന്ദ്രം നൽകുന്ന വിവരം അനുസരിച്ച് നാലു മീറ്ററിലധികം ഉയരമുള്ള തിരമാലയാണ് വാജിമ തുറമുഖത്ത് അടിച്ചുകയറിയത്. വൈകിട്ട് 4.21നായിരുന്നു ഇത്.
ടോയമ മേഖലയിൽ 80 മീറ്ററോളം ഉയരത്തിലും തിരമാലയടിച്ചു. കാഷിവാസാക്കി,നിഗാറ്റ എന്നിവിടങ്ങളിൽ 40 മീറ്റർ ഉയരത്തിലും തിരമാലയടിച്ചു.നിഗാറ്റയിലും ഇഷികാവയിലും റോഡിലെത്തിയ തിരമാലകളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നൂറോളം കുടുംബങ്ങൾക്ക് വൈദ്യുതി നഷ്ടമായിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആൾക്കാരെ ഒഴപ്പിച്ചിട്ടുണ്ട്.
BREAKING: Waves recorded breaking over the seawall in Ishikawa prefecture amid Tsunami warning in Japan
— Insider Paper (@TheInsiderPaper) January 1, 2024
“>
WATCH: Tsunami wave hit a car in Niigata Prefecture of Japan pic.twitter.com/iZEPbzJnp6
— Insider Paper (@TheInsiderPaper) January 1, 2024
“>