തിരുവനന്തപുരം: എസ്എഫ്ഐയും ഇടതുപക്ഷവും കാണിക്കുന്നത് അവരുടെ സംസ്കാരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കോലമല്ലേ കത്തിച്ചൊള്ളൂ കണ്ണൂരിൽ പലരെയും ജീവനോടെ കത്തിച്ചിട്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു.
സ്വന്തം തെങ്ങും തോപ്പിലെ തെങ്ങിൽ നിന്നും തേങ്ങയിടണമെങ്കിൽ ഇടതുപക്ഷത്തിന്റെ അനുവാദം വാങ്ങണമെന്നാണ് കേരളത്തിലെ വിഖ്യാതനായ നോവലിസ്റ്റ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇടതു ഫാസിസത്തെ കുറിച്ച് പറഞ്ഞത്. അവര് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗവർണർ ഉത്തരവാദിയല്ല. എസ്എഫ്ഐ ഇടതുപക്ഷ സംഘടനയാണ്. അവരുടെ സർക്കാരാണ്. പിന്നെ എന്തിനാണ് ഇത്തരം നാടകങ്ങൾ എന്ന് അറിയില്ല.
പ്രതിഷേധക്കാർ മാത്രമല്ല ഇത്തരം പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരാണ് ഇതിന് ഉത്തരവാദി. മുഖ്യമന്ത്രി തന്നെ പ്രതിഷേധത്തെ അനുകൂലിക്കുന്നു. അതിനർത്ഥം അവരാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകുന്നതെന്നല്ലേ ഗവർണർ ആരോപിച്ചു. നിയമവ്യവസ്ഥയിൽ അവര് അസന്തുഷ്ടരാണ്. അതിന് അവർ തന്നെ ഉന്നം വെയ്‌ക്കുകയാണെന്നും ഗവർണർ ആരോപിച്ചു.
സർക്കാർ ചാൻസലറുടെ അധികരപരിധിയിൽ ഇടപെടാൻ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞുക്കഴിഞ്ഞു. വിധി വരുന്നതിന് മുൻപ് സർക്കാർ അവ്യക്തത ഉയർത്തിയിരുന്നു എന്നാൽ വിധി വന്നതോടെ അത് അവസാനിച്ചു. നിയമവിരുദ്ധമാണെങ്കിലും അഡ്വക്കേറ്റ് ജനറൽ നിർദ്ദേശത്തെ തുടർന്നാണ് ഒപ്പിടുന്നതെന്ന് ഫയലലിൽ കൃത്യമായി എഴുതിയിട്ടുണ്ട്. അത് സുപ്രീം കോടതി സ്വീകരിച്ചു. ധനബില്ലുകളാണ് ഒപ്പിടാത്തത്. സർവകലാശാല ബില്ലിൽ കൃത്യത വരുത്തിയാൽ ഒപ്പിടും. എന്നാൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.