തിരുച്ചിറപ്പള്ളി: തിരിച്ചിറപ്പള്ളി അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴിയിലുടനീളം കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു.
11000 കോടിരൂപ മുതൽ മുടക്കിലാണ് അന്താരാഷ്ട്ര ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ 3500 യാത്രക്കാർക്ക് ടെർമിനലിൽ സൗകര്യവും നൽകാനാകുമെന്ന് പിഎംഒ പത്രപ്രസ്താവനയിൽ വ്യക്തമാക്കി. 60 ചെക്ക് ഇൻ കൗണ്ടറുകൾ 5 ബാഗേജ് കൗണ്ടറുകൾ 60 ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിവ ടെർമിനലിൽ ഉണ്ടാകും. ചെന്നൈ കഴിഞ്ഞാൽ വിദേശ സഞ്ചാരികൾ കൂടതലെത്തുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി.
സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. . കോലം മുതൽ ക്ഷേത്രത്തിലെ ഗോപുരത്തിന്റെ മാതൃക ഉൾപ്പെടെ വിമാനത്താവളത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളും സാംസ്കാരിക ചിഹ്നങ്ങളും ഇതോടൊപ്പം ടെർമിനലിൽ കാണാനാകും.ധാരാളം പെയിൻ്റിംഗുകൾ മ്യൂറൽ വർക്കുകളും ടെർമിനലിൽ ഒരുക്കിയിട്ടുണ്ട് . 30 ദിവസം കൊണ്ടാണ് ചുവർചിത്രങ്ങൾ പൂർത്തിയാക്കിയതെന്ന് ടെർമിനൽ ആർട്ട് വർക്കിന്റെ ക്രീയേറ്റീവ് ഡയറക്ടർ രാജാ വിഗ്നേഷ് പറഞ്ഞു.