ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചപ്പോൾ ഷൂട്ടിംഗിലായിരുന്നു തെലുങ്ക് നടൻ ജൂനിയർ എൻടിആർ. താരം ജപ്പാനിൽ കുടുങ്ങിപ്പോയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ താരം സുരക്ഷിതനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതിന്റെ അനുഭവം നടൻ ആരാധകരുമായി പങ്കിട്ടു. പുറത്തിറക്കിയ പ്രസ്താവനയിലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് നടൻ വാചാലനായത്. ഭൂകമ്പം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ജപ്പാൻ വിട്ടിരുന്നു.
ജപ്പാനിൽ ഉണ്ടായ ഭൂകമ്പങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്ന് താരം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.’ഇന്ന് ജപ്പാനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തി, ഭൂകമ്പത്തിൽ ഞെട്ടിപ്പോയി. കഴിഞ്ഞ ആഴ്ച മുഴുവൻ അവിടെ ചെലവഴിച്ചു, ഭൂകമ്പ ബാധിതരായ ജനങ്ങൾക്കൊപ്പമാണ് എന്റെ ഹൃദയം. ജനങ്ങളുടെ സഹിഷ്ണുതയ്‌ക്ക് നന്ദി. എല്ലാവരും ഇതിൽ നിന്ന് വേഗത്തിൽ മുക്തരാകും. ശക്തമായി തുടരുക, ജപ്പാൻ ‘, താരം എക്സിൽ എഴുതി.ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
Back home today from Japan and deeply shocked by the earthquakes hitting. Spent the entire last week there, and my heart goes out to everyone affected.
Grateful for the resilience of the people and hoping for a swift recovery. Stay strong, Japan 🇯🇵— Jr NTR (@tarak9999) January 1, 2024
“>