ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33) പാങ്ങോട് സ്വദേശി സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജാസിമിന്റെ ഭാര്യ ഷിഫ്ന, മക്കളായ ഇഷ, ആദം എന്നിവർക്ക് പരിക്കേറ്റു.
ഷിഫ്നയുടെ നില ഗുരുതരമാണ്. മകൾ ഇഷയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നൽകി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.