ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ അമല പോളാണ് നായിക. ഷറഫ് യു ദീനും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നു.
ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും ലെവൽ ക്രോസ്. ചിത്രത്തിന്റെ ഒരു വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. സിനിമയിൽ ആസിഫ് അലി വ്യത്യസ്തമായ വേഷത്തിലായിരിക്കും എത്തുക. ഒരു ലെവൽ ക്രോസ് കേന്ദ്രീകരിച്ചായിരിക്കും സിനിമയുടെ കഥാഗതി.
View this post on Instagram
ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന അർഫാസ് അയ്യൂബ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫിന്റെ ചിത്രമായ റാമിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസ് ഉടമയുമായ രമേഷ് പി പിള്ളയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം. അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ഗംഭീര താരനിര തന്നെയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ഹിറ്റ് സീതാരാമത്തിന്റെ സംഗീതസംവിധായകൻ ചന്ദ്രശേഖർ ആണ് ഈ മലയാള ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.















