യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനകത്ത് കയറുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിനകത്ത് കയറുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയിൽവേ നെറ്റ്‌വർക്കുകളിലൊന്നാണ് ഇന്ത്യയുടേത്. രാജ്യത്തെ റെയിൽ റൂട്ടുകളുടെ നീളം മുഴുവൻ പരിശോധിച്ചാൽ അത് 68,000 കിലോമീറ്ററുകൾ വരുമെന്നാണ് പറയപ്പെടുന്നത്. പ്രതിദിനം 23 ദശലക്ഷം പേർ ആശ്രയിക്കുന്ന ഗതാഗതമാർഗമാണ് ട്രെയിൻ. വന്ദേഭാരതും അമൃത് ഭാരതുമൊക്കെയായി ഇന്ത്യൻ റെയിൽവേ ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. യാത്രക്കാരെന്ന നിലയിൽ ട്രെയിനിലേക്ക് കയറുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങൾ നോക്കാം..

ചങ്ങല വലിക്കൽ..

അടിയന്തര സാഹചര്യമുണ്ടായാൽ ട്രെയിൻ നിർത്തണമെന്ന് ലോക്കോ പൈലറ്റിനെ അറിയിക്കാനുള്ള സംവിധാനമാണിത്. മെഡിക്കൽ എമർജൻസി ഉണ്ടായാലോ, യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാലോ, അപായമുണ്ടായാലോ ചങ്ങല വലിക്കാം. എല്ലാ കോച്ചിലും ചങ്ങല സംവിധാനമുണ്ടായിരിക്കും.

യാത്ര നീട്ടാം..

സീസൺ സമയമാണെങ്കിൽ റിസർവേഷൻ ലഭിക്കാൻ പ്രയാസമായിരിക്കും. പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് റിസർവേഷൻ ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ലക്ഷ്യസ്ഥാനത്തിന് മുമ്പുള്ള ഏതെങ്കിലും സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറാം. ശേഷം ടിടിഇയെ കണ്ട് അധിക തുക നൽകി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാവുന്നതാണ്.

മിഡിൽ-ബെർത്ത് റൂൾ

പകൽ സമയത്ത് യാത്ര ചെയ്യുമ്പോൾ മിഡിൽ ബെർത്ത് മടക്കി വയ്‌ക്കേണ്ടതാണ്. രാത്രി പത്ത് മണിക്കും രാവിലെ ആറ് മണിക്കും ഇടയിൽ മാത്രമേ മിഡിൽ-ബെർത്തിൽ കിടന്നുകൊണ്ട് യാത്ര പോകാൻ അനുവാദമുള്ളൂ.. പകൽ സമയത്ത് മിഡിൽ ബെർത്ത് നിവർത്തിയാൽ അത് ചോദ്യം ചെയ്യാനുള്ള അധികാരം ലോവർ ബെർത്ത് സീറ്റ് ഉടമയ്‌ക്കുണ്ട്.

ട്രെയിൻ മിസ്സായാൽ..

ചിലപ്പോഴൊക്കെ ട്രെയിൻ മിസ് ആകുന്ന സംഭവങ്ങളും യാത്രക്കാർ നേരിടേണ്ടി വന്നേക്കാം. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ട്രെയിൻ പോകുന്ന സാഹചര്യമാണിത്. സാധാരണയായി റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ട്രെയിൻ കയറിയില്ലെങ്കിൽ ആ സീറ്റ് മറ്റൊരാൾക്ക് നൽകാൻ ടിടിഇക്ക് കഴിയും. എങ്കിലും യാത്രക്കാർക്ക് വേണ്ടി 2-സ്റ്റോപ്പ് റൂൾ എന്ന സംവിധാനം റെയിൽവേ അനുവദിക്കുന്നുണ്ട്. ഇതുപ്രകാരം അടുത്ത രണ്ട് സ്റ്റേഷനുകൾ കഴിയുന്നത് വരെയോ, മിസ് ആയ സ്‌റ്റേഷൻ പിന്നിട്ട് ഒരു മണിക്കൂർ ആകുന്നതിന് മുമ്പോ സീറ്റ് കൈമാറരുത്.

രാത്രി പത്ത് മണി കഴിഞ്ഞാൽ..

രാത്രിയെന്നാൽ ഉറങ്ങാനുള്ള സമയമാണ്. അതുകൊണ്ട് എല്ലാ യാത്രക്കാരുടെയും സൗകര്യാർത്ഥം പത്ത് മണി കഴിഞ്ഞാൽ ഏവരും നിശബ്ദത പാലിക്കേണ്ടതാണ്. നൈറ്റ്-ലൈറ്റുകൾ ഒഴികെ മറ്റൊന്നും ഓൺ ആക്കാൻ പാടില്ല. ഉറങ്ങുന്നവർക്ക് ശല്യമാകരുത് പത്ത് മണിക്ക് ശേഷം ഭക്ഷണ സാധനങ്ങളുമായി വിതരണക്കാർ വരാത്തത് പോലും ഇതുകാരണമാണ്.

പാക്ക് ചെയ്തുവരുന്ന ആഹാര സാധനങ്ങൾ..

ട്രെയിനിൽ ലഭിക്കുന്ന ആഹാര സാധനങ്ങളുടെ മേൽ എഴുതിയിരിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടാലും നൽകേണ്ടതില്ല. എംആർപിക്ക് മുകളിൽ ഈടാക്കരുതെന്നത് റെയിൽവേയുടെ നിയമമാണ്. ഇത് ലംഘിച്ച് യാത്രക്കാരിൽ നിന്നും പണം വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

ബഹളം വയ്‌ക്കരുത്..

ട്രെയിൻ എന്നാൽ നിരവധി പേർ യാത്ര ചെയ്യുന്ന വാഹനമാണ്. സഹയാത്രികരെ ശല്യം ചെയ്യുന്ന വിധത്തിൽ യാത്രക്കാർ ബഹളം വയ്‌ക്കാൻ പാടില്ല. പരിധിയിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കാനോ നിലവിളിക്കാനോ പാടില്ല. ഫോണിൽ സംസാരിക്കുമ്പോൾ പോലും ശബ്ദം കുറച്ച് സംസാരിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ ഫോണിൽ എന്തെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ അതിന്റെ ശബ്ദം കുറയ്‌ക്കുകയും വേണം.

Tags: indian railwaytrainpassengers
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies