ബോളിവുഡ് സിനിമ മേഖലയിലെ അറിയാക്കഥകൾ വെളിപ്പെടുത്തി പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. തന്റെ സിനിമകളെ പുകഴ്‌ത്തി പറഞ്ഞ് രക്ഷപ്പെടുത്താൻ പണം നൽകി തിയേറ്ററുകളിലേക്ക് ആളെ വിടാറുണ്ടെന്ന് സംവിധായകൻ സമ്മതിച്ചു. ആദ്യ ഷോയ്‌ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ പ്രധാനമാണ്. നിർമ്മാതാവെന്ന നിലയിൽ സിനിമയ്‌ക്ക് കൂടുതൽ പബ്ലിസിറ്റി ലഭിക്കാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാറുണ്ടെന്നും കരൺ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു തുറന്നു പറച്ചിൽ
ശരാശരി സിനിമയെ ഹിറ്റ് സിനിമയാക്കി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. വലിയൊരു ഊർജം അതിന് വിനിയോഗിക്കേണ്ടിവരും. സിനിമയെ വിമർശിക്കുന്നവരെ ഞാനും വിമർശിക്കും. മറിച്ച് പുകഴ്‌ത്തിയാൽ ഞാൻ അവരെ പിന്തുണയ്‌ക്കും. ഒരുപക്ഷേ നല്ല സിനിമയാണെങ്കിൽ സമാധാനമായി വീട്ടിലിരിക്കാം. ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല. തിയേറ്ററിലെ വൈറൽ പ്രതികരണങ്ങൾ പബ്ലിസിറ്റി ആഗ്രഹിച്ചുള്ളവയാണ്. അത് പൊങ്ങിവരുമ്പോൾ യഥാർത്ഥ അഭിപ്രായങ്ങൾ മുങ്ങിപ്പോകുന്നുവെന്നും കരൺ ജോഹർ പറഞ്ഞു.