ഭൂമിയെ സംബന്ധിച്ച് ജനുവരി മൂന്ന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. 2024-ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദിനമായ പെരിഹിലിയൻ ദിനമാണിന്ന്. സൂര്യനെ വലം വയ്‌ക്കുന്ന ഗ്രഹങ്ങളോ, ഛിന്ന ഗ്രഹങ്ങളോ, ധൂമകേതുക്കളോ സൂര്യനിൽ നിന്നും ഏറ്റവും അടുത്ത് നിൽക്കുന്ന ദിവസമാണ് പെരിഹലിയൻ ഡേ ആയി വരുന്നത്. മകരസംക്രാന്തി നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.
എന്നാൽ അപൂർവമായി മകരസംക്രാന്തിയും പെരിഹിലിയൻ ദിനവും ഒരുമിച്ച് വരാറുണ്ട്. ഭൂമി സൂര്യനോട് ഏറ്റവും അകലം പാലിക്കുന്ന സമയത്തെ അഫിലിയൺ എന്നാണ് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്താകൃതിയിലാണ്. അതിനാണ് ഈ പ്രതിഭാസങ്ങൾ നടക്കുന്നത്. ചന്ദ്രനുൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയിൽ മാറ്റം വരാറുണ്ട്.
ഇതിന്റെ ഫലമായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്നും ഭൂമിയുടെ സഞ്ചാരം ദീർഘ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് മാറും. പെരി, ഹീലിയോസ് എന്നീ ഗ്രീക്ക് പഥങ്ങളിൽ നിന്നാണ് പെരിഹലിയൻ എന്ന വാക്ക് രൂപം കൊണ്ടത്. പെരി എന്നാൽ ചുറ്റും ഹീലിയോസ് എന്നാൽ സൂര്യൻ എന്നുമാണ് അർത്ഥം.