തൃശൂർ: മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയെ ശക്തന്റെ മണ്ണ് ആദരിച്ചത് അമൂല്യമായ സമ്മാനങ്ങൾ നൽകി. അയോദ്ധ്യയിലെ ശ്രീരാമ പ്രഭുവിന്റെ മാതൃകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
വ്യവസായി ബീന കണ്ണൻ സ്വന്തം സ്ഥാപനമായ ശീമാട്ടിയിൽ നെയ്‌തെടുത്ത വെള്ളി ഷാളാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഇത് കൂടാതെ പ്രധാനമന്ത്രിയുടെ 51 അടി ഉയരത്തിലുള്ള മണൽ ചിത്രമൊരുക്കിയിരിക്കിയ ബാബു, ചിത്രത്തിന്റെ മാതൃകയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബാബുവിനോട് ചിത്രത്തിന്റെ പ്രത്യേകത ആരാഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി സമ്മാനം ഏറ്റുവാങ്ങിയത്.
വടക്കുംനാഥന്റെ മണ്ണിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ജനസാഗരം തന്നെയാണ് കാത്തുനിന്നത്. സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവിധ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പിച്ച സ്ത്രീരത്‌നങ്ങളാണ്.















