എറണാകുളം: മന്ത്രി സജി ചെറിയാൻ ബിഷപ്പുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാാതി നൽകിയത്. ബിഷപ്പുമാർക്കെതിരെ മതസ്പർദ്ധ ഉണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്നാണ് കെസിബിസി കഴിഞ്ഞ ദിവസം അറിയിച്ചത്. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതെന്ന് കെസിബിസി അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു. വിരുന്നിന് ക്ഷണിച്ചാൽ ഇനിയും പങ്കെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ദിയസ് കോറസ് പറഞ്ഞത്. ക്രിസ്ത്യനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ മാത്രം കുഴപ്പമാണെന്നും യുഹാനോൻ മാർ ദിയസ് കോറസ് പ്രതികരിച്ചത്.















