എറണാകുളം: കറുത്ത ചുരിദാർ ധരിച്ച് നവകേരളാ സദസിലെത്തിയ യുവതിയെ തടഞ്ഞ് പോലീസ്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞുവച്ചത്. ഇത് സംബന്ധിച്ച് പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കറുത്ത ചുരിദാർ ധരിച്ചതിനാലാണ് തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചതെന്ന് യുവതി ഹൈക്കോടതിയിൽ നൽതിയ ഹർജിയിൽ പറഞ്ഞു. അകാരണമായി പോലിസ് തടഞ്ഞുവച്ചതിനാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചു.















