നെഹ്റുവിന്റെ തെറ്റായ നയങ്ങളെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ‘വൈ ഭാരത് മാറ്റേഴ്‌സ്’ പ്രകാശനത്തിൽ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചൈനയ്‌ക്ക് വിധേയപ്പെട്ട നെഹ്റുവിന്റെ നയങ്ങളെ ആക്രമിച്ചത്. ചൈനയോടുള്ള നിലപാടിൽ ഇന്ത്യ കുറച്ച് അകലം പാലിച്ചിരുന്നെങ്കിൽ രാജ്യം കൂടുതൽ സ്വത്വം ഉയർത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ
ആദ്യകാലത്ത് നമ്മൾ ഏറ്റവുമധികം ചർച്ച ചെയ്ത പാകിസ്താൻ, ചൈന, യുഎസ് എന്നീ മൂന്ന് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം നമ്മൾ കൂടുതൽ ഭാരതീയമായിരുന്നെങ്കിൽ ചൈനയുമായുള്ള ബന്ധം കുറച്ചുകൂടി അകലുമായിരുന്നു. ഇത് തമാശയല്ല. സർദാർ പട്ടേലും നെഹ്‌റുവും തമ്മിൽ ചൈനയെക്കുറിച്ച് കൈമാറിയ കത്തുകളുടെ റെക്കോർഡുണ്ട്. രണ്ടുപേർക്കും വിഷയത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങളായിരുന്നു.
യുഎൻ സുരക്ഷാ കൗൺസിൽ പ്രശ്‌നവും നോക്കുകയാണെങ്കിൽ, ഇന്ന് ആവശ്യപ്പെട്ടതല്ല ഇത്. 1962-ലെ യുദ്ധം നടക്കുമ്പോഴും ആദ്യം ചൈനയെ സുരക്ഷാ കൗൺസിൽ സീറ്റ് എടുക്കട്ടെയെന്ന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തുണ്ട്. ആ കാലഘട്ടത്തിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രം ശക്തമായിരുന്നു. അതുപോലെ തന്നെ അമേരിക്കയോട് ശത്രുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.