അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

Published by
Janam Web Desk

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്.

ഹദീ​ഗം പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കശ്മീർ പോലീസ് അറിയിച്ചു.

Share
Leave a Comment