തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം രാവിലെ പൂജ കഴിഞ്ഞ് നട തുറന്ന സമയത്തായിരുന്നു മന്ത്രിയും കുടുംബവും ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരപ്പന്റെ കളഭവും തിരുമുടിമാലയും പഴവും പഞ്ചസാരയുമടങ്ങിയ പ്രസാദവും മന്ത്രിക്ക് നൽകി.
ക്ഷേത്രത്തിലെത്തിയ മന്ത്രിയെയും കുടുംബത്തെയും ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ലെജുമോൾ സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നതിന് മുൻപ് മമ്മിയൂർ മഹാദേവക്ഷേത്രത്തിലും മന്ത്രിയും കുടുംബവും ദർശനം നടത്തിയരുന്നു. മഹാദേവക്ഷേത്രത്തിൽ പറ നിറച്ച് കാണിക്കയും മന്ത്രി സമർപ്പിച്ചിരുന്നു. ക്ഷേത്രം മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി മന്ത്രിക്ക് പ്രസാദം നൽകി.















