ബെംഗളൂരു: ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിസമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. 31 വർഷം മുൻപുള്ള കേസുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തരമൊരു അറസ്റ്റ് നടന്നത് തികച്ചും രാഷ്‌ട്രീയപ്രേരിതം മാത്രമാണെന്നാണ് ബിജെപി ആരോപിച്ചത്.
സിദ്ധരാമയ്യയുടെ യഥാർത്ഥ മുഖം ഇതാണെന്നും, ശ്രീരാം വിരുദ്ധനാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി വീഡിയോ പുറത്ത് വിട്ടത്. ക്ഷേത്രത്തിലെത്തുന്ന സിദ്ധരാമയ്യയെ ക്ഷേത്രത്തിലെ പൂജാരി ഉള്ളിൽ വന്ന് ദർശനം നടത്താൻ ക്ഷണിക്കുന്നുണ്ട്. എന്നാൽ താൻ ഉള്ളിലേക്ക് വരില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. അതേസമയം ഒരു ദർഗയിലെത്തിയ സിദ്ധരാമയ്യ യാതൊരു മടിയും കൂടാതെ ഉള്ളിലേക്ക് കയറുന്നതും ആദരപൂർവ്വം നമസ്‌കരിക്കുന്നതുമായ മറ്റൊരു വീഡിയോയും ബിജെപി പുറത്ത് വിട്ടിട്ടുണ്ട്.
ജയ് ശ്രീരാം എന്ന് പറഞ്ഞാൽ പോലും ജയിലിൽ അടയ്‌ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞത്. ജയ് ശ്രീരാം എന്ന് ഉച്ചരിച്ചാൽ ഉടൻ നിങ്ങൾ ജയിലിൽ പോകും. പക്ഷേ കേന്ദ്രം ഭരിക്കുന്നത് ബിജെപി സർക്കാരാണ്. അതിനാൽ ഇത്തരത്തിലുള്ള രാഷ്‌ട്രീയ പകപോക്കലുകളെ ബിജെപി ഒരിക്കലും ഭയപ്പെടില്ലെന്നും അശോകൻ വ്യക്തമാക്കി.
Karnataka chief minister @siddaramaiah refuses to enter a temple despite his minister and priest requesting to come inside and seek the darshan of the deity.
The same Siddaramaiah had no issues bowing down religiously in a Dargah.
No wonder CM Siddaramaiah is targeting Hindu… pic.twitter.com/1WgB6hwcA1
— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (@CTRavi_BJP) January 3, 2024















