യാത്രക്കാർക്ക് അപകടം സംഭവിക്കുന്ന രീതിയിൽ വിമാനം ലാൻഡ് ചെയ്തു; പൈലറ്റിനെ സസ്‌പെൻഡ് ചെയ്ത് എയർ ഇന്ത്യ

Published by
Janam Web Desk

അബുദാബി: യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ വിമാനം ലാൻഡ് ചെയ്ത പൈലറ്റിനെ സസ്‌പെൻഡ് ചെയ്ത് എയർ ഇന്ത്യ. കഴിഞ്ഞ ഡിസംബർ 20-ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനമാണ് ദുബായിൽ ഹെവിലാൻഡിം​ഗ് നടത്തിയത്. ഈ വിമാനത്തിലെ പൈലറ്റിനെതിരെയാണ് വിമാനക്കമ്പനി നടപടി സ്വീകരിച്ചിരിക്കുന്നത്.

ലാൻഡിം​ഗ് സുഖകരമായി നടത്താൻ അവസരമുണ്ടായിരുന്നിട്ടും അപകടകരമായ രീതിയിലായിരുന്നു ലാൻഡിം​ഗ് നടത്തിയത്. എയർ ഇന്ത്യയുടെ പുതിയ വിമാനമായ എ 3 എച്ച് 20 ആണ് ഹെവി ലാൻഡിം​ഗ് നടത്തിയത്. പൈലറ്റിന്റെ പേരും മറ്റ് വിവരങ്ങളും ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അത് പൂർത്തിയാകുന്നതുവരെ പൈലറ്റിനെ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്നുമാണ്
കമ്പനി അറിയിച്ചിരിക്കുന്നത്.

Share
Leave a Comment