ഇടുക്കി: എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്. കേന്ദ്ര ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പരിശോധന നടത്തുന്നത്. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടക്കുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്
8-ൽ അധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. സ്ഥാപനത്തിലേക്ക് ലംബോദരനെയും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.