സ്മാർട്ട് ഫോണില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലാണ് നാം. എന്തിനും ഏതിനും ഇന്ന് സ്മാർട്ട്‌ഫോൺ ആവശ്യമാണ്. ആശയവിനിമയ ഉപാധിയായും എന്റർടെയ്‌ന്മെന്റ് പ്രദാനം ചെയ്യാനും വിവരങ്ങൾ സൂക്ഷിക്കാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും ജനങ്ങൾ സ്മാർട്ട്‌ഫോണിനെ ആശ്രയിക്കുന്നു. ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും സ്മാർട്ട് ഫോണിലുണ്ടാകാം. അത്തരം ഡാറ്റകളുടെ സ്വകാര്യത സൂക്ഷിക്കുന്നതിനായി ഫോണിൽ തന്നെ അവ hide ചെയ്ത് വയ്‌ക്കാനും സാധിക്കും അതെങ്ങനെയെന്ന് നോക്കാം..
Androidലും iOSലുമുള്ള Google Photosൽ ചിത്രങ്ങൾ hide ചെയ്യാൻ:
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സെലക്ട് ചെയ്യുക, മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. ശേഷം “Move to Archive” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ Archive ചെയ്ത വിവരങ്ങൾ “Albums” എന്ന ഓപ്ഷനിൽ കാണുന്ന “Archive” സെലക്ട് ചെയ്താൽ ലഭിക്കുന്നതാണ്.
Samsung ഫോണുകളിലെ ഗ്യാലറിയിൽ:
hide ചെയ്യേണ്ട ചിത്രങ്ങളും വീഡിയോകളും സെലക്ട് ചെയ്യുക. പുതിയ ആൽബം ഉണ്ടാക്കി അവയിലേക്ക് മാറ്റുക. ശേഷം ആൽബം സെലക്ട് ചെയ്ത് മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. Hide/Unhide എന്നീ ഓപ്ഷനുകൾ അവിടെ കാണാം.
Xiaomi ഫോണുകളിൽ:
ഗ്യാലറിയിൽ നിന്നും hide ചെയ്യേണ്ടവ തിരഞ്ഞെടുക്കുക. lower menu-വിൽ നിന്നും “Hide” തിരഞ്ഞെടുക്കുക.
Realme ഫോണിൽ:
സെറ്റിംഗ്സിൽ നിന്നും Security എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ Private Safe എന്ന ഫോൾഡറിലേക്ക് ചിത്രങ്ങളും വീഡിയോകളും മാറ്റാവുന്നതാണ്.