ഗംഭീര പ്രകടനവുമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്നതിനാൽ തന്നെ ആരാധകർക്കിടയിൽ ആവേശം കൂടുതലാണ്. ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് നിരവധി ഫാൻസ് ഷോകളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഏഴ് ഷോകളാണുള്ളത്. എന്നാൽ ഏഴ് ഷോകളിൽ നാലെണ്ണവും ഇപ്പോൾ ഹൗസ്ഫുൾ ആയിരിക്കുകയാണ്. കൂടാതെ രണ്ടിടങ്ങളിൽ സീറ്റുകൾ ഫാസ്റ്റ്ഫില്ലിങ്ങാണ്.
#MalaikottaiVaaliban fan shows update – trivandrum main Centre theatres ⚡
1) New 1 – Housefull
2) New 2 – Housefull
3)Sree Padmanabha – Housefull
4) Ajantha – Housefull
5) Devipriya – Filling Fast
6) Artech Mall – Filling Fast
7) New 3- Available#Mohanlal… pic.twitter.com/y9XgTt32FP
— ABHILASH S NAIR (@itsmeStAbhi) January 4, 2024
വെള്ളിത്തിരയിൽ മറ്റാരും നടത്താത്ത പരീക്ഷണങ്ങൾ നടത്തി പ്രേക്ഷക മനസുകളിൽ ആകാംക്ഷ നിറക്കാൻ സാധിച്ച സംവിധായകനാണ് ലിജോ ജോസ്. തന്റെ അടുത്ത ചിത്രത്തിനായി ആരാധകർ എത്രത്തോളം കാത്തിരിക്കുമെന്ന് ഓരോ ചിത്രത്തിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മികച്ച മേക്കോവറും പ്രകടനവും കാണുന്നതിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
രണ്ടു മണിക്കൂർ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ജനുവരി 25-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പം സൊണാലി കുൽക്കർണി, ഹരീഷ പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.